എ.കെ.ജിയെ അവഹേളിച്ച എം.എൽ.എയുടെ നടപടി വകതിരിവില്ലായ്​മ-പിണറായി

തിരുവനന്തപുരം: എ.കെ.ജിയെ അവഹേളിച്ച എം.എൽ.എയെ കോൺഗ്രസ്​ സംരക്ഷിക്കുന്നത്​ ആ പാർട്ടിയുടെ ജീർണതയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്​ബുക്ക്​ പോസ്​റ്റിലുടെയാണ്​ എ.കെ.ജിയെ വിമർശിച്ച വി.ടി ബൽറാം എം.എൽ.എക്കെതിരെ പിണറായി രംഗത്തെത്തിയിരിക്കുന്നത്​.

ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ പതാകയേന്തി നാടി​​െൻറ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎക്ക്​ കോൺഗ്രസി​​െൻറ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്.  വകതിരിവില്ലായ്മയാണോ കോൺഗ്രസി​​െൻറ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും പിണറായി ഫേസ്​ബുക്കിൽ കുറിച്ചു

പാവങ്ങളുടെ പടത്തലവനാണ് എ.കെ.ജി. ആ മഹദ് ജീവിതത്തി​​െൻറ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കിന്​ തുല്യമാണെന്നും പിണറായി വ്യക്​തമാക്കി.

​ഫേസ്​ബുക്ക്​പോസ്​റ്റി​​െൻറ പൂർണ്ണ രൂപം

എ കെ ജിയെ അവഹേളിച്ച എം.എൽ.എയെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടി​​െൻറ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോൺഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി നേതൃത്വമാണ്. എ കെ ജി ഈ നാടിന്റെ വികാരമാണ്. ജന ഹൃദയങ്ങളിൽ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എം എൽ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം കോൺഗ്രസിനില്ല എന്നതാണ് ആ പാർട്ടിയുടെ ദുരന്തം. ഉയർന്നു വന്ന പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിർഗുണ ഖദർ ധാരികൾ ഓർക്കുന്നത് നന്ന്. എ കെ ജിയെയും സഖാവി​​െൻറ പത്നി, തൊഴിലാളി വർഗത്തിന്റെ പ്രിയനേതാവ് സ. സുശീല ഗോപാലനെയും മാത്രമല്ല ഈ നാടി​​െൻറ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോൺഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Tags:    
News Summary - Pinarayi vijayan on balram issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.