പൊലീസ് നടപടി മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ട- പിണറായി

തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പൊലീസ് നടപടി വൈകിയത് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിൻെറ വീഴ്ചകൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കർക്കശമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ട് പോയത് തൻെറ സഹോദരനും സംഘവുമാണ് ചൂണ്ടിക്കാട്ടി ഭാര്യ നീനു കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനാർഥം പിന്നീട് പരിഗണിക്കാമെന്നാണ് എസ്.ഐ ഷിബു നീനുവിനോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ തീരുമാനിക്കുന്നത് പ്രത്യേക സംഘമാണ്. എസ്.ഐക്ക് അതിൽ പങ്കൊന്നുമില്ല. കുറ്റവാളികളെ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ രാഷ്ട്രീയപരമായി സംസാരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മാധ്യമപ്രവർത്തകയോട് ദേഷ്യപ്പെട്ടു. 

കോട്ടയം മാന്നാനത്ത് നിന്ന്​ ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരൻ കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവി​​​​​​​​​​​​​​​​​​െൻറ മകൻ കെവി(24)​​​​​​​​​​​​​​​​​െൻറ മൃതദേഹമാണ്​ പുനലൂർ ചാലിയേക്കരയിലെ തോട്ടിൽ നിന്ന് കണ്ടെത്തിയത്​.

Tags:    
News Summary - Pinarayi Vijayan comments on honour killing -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT