ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി എം.എൽ.എ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പിക്കാമെന്നും എം.എം മണി പറഞ്ഞു.
ഇടുക്കിയിലെ കാട്ടാനശല്യത്തില്‍ രൂക്ഷപ്രതികരണവുമായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു നേരത്തെ രംഗത്തെത്തിയിരുന്നു. ജില്ലയിലെ കാട്ടാനശല്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടിലിറങ്ങുന്ന ആനകളെ വേട്ടക്കാരെ കൊണ്ടുവന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, കാട്ടാനകളെ തുരത്താന്‍ ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്നും പ്രതികരിച്ചിരുന്നു.
അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നത് വൈകിയാൽ മൂന്നാർ ഡി.എഫ്.ഒ ഓഫിസിന് മുമ്പിലേക്ക് നിരാഹാര സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.