സിൽവർ ലൈൻ മംഗളൂരു വരെ നീട്ടണം; പിണറായി വിജയൻ ബംഗളൂരുവിൽ; നാളെ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബംഗളൂരുവിലാണ് കൂടിക്കാഴ്ച.

സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകുമെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ടോടെ പിണറായി വിജയൻ ബംഗളൂരുവിലെത്തി. നേരത്തെ സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിതലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു.

കൂടാതെ, തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് പാതകളും ചർച്ചയായേക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Pinarayi Vijayan in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.