തിരുവനന്തപുരം: ഫയലിൽ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും എതിരായ പരാമർശം ശ്രദ്ധയിൽപെട്ടിട്ടും മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ചുമതല നിറവേറ്റുന്നതിൽ പരായപ്പെട്ട അദ്ദേഹത്തിെൻറ ആത്മാർഥത സംശയകരമാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയെയും അമിത്ഷായെയും കുറ്റമുക്തരാക്കുന്ന റിപ്പോർട്ട് അന്ന് എൻ.െഎ.എയിലുണ്ടായിരുന്ന ലോക്നാഥ് ബെഹ്റ നൽകിയെന്ന മുല്ലപ്പള്ളി രാമചന്ദ്രെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോദി പറഞ്ഞാല്‍ ആ സ്ഥാനത്ത് ഒപ്പുെവക്കുന്ന ആളാണ് പിണറായി വിജയന് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആഭ്യന്തരസഹമന്ത്രിയെന്ന നിലയില്‍ ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടിരുന്നെങ്കില്‍ ഉടന്‍ നടപടിയെടുക്കണമായിരുന്നു. അന്ന് മുല്ലപ്പള്ളിയുടെ വകുപ്പിെൻറ തലവനായിരുന്ന ചിദംബരത്തെയെങ്കിലും അക്കാര്യം അറിയിക്കണമായിരുന്നു. ഇതിനെക്കുറിച്ച് ചിദംബരം പ്രതികരിക്കണം. സ്വന്തം സമീപനത്തിലൂടെ മോദിെയയും അമിത് ഷാെയയും രക്ഷിച്ചെങ്കില്‍ അത് നിങ്ങള്‍ പരിശോധിക്കണം.
കേന്ദ്രമന്ത്രിയായിരിക്കെ ആഴ്ചയില്‍ ഏഴുദിവസമാണെങ്കില് എട്ടുദിവസം വടകരയിലും കോഴിക്കോടുമായിരുന്നു അദ്ദേഹം. അന്നുണ്ടായിരുന്ന സ്ഥാനം ഉപയോഗിച്ച് കേരളത്തിലെ ചില പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ചില ആളുകളെ കുടുക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. 2016ൽ തങ്ങൾ അധികാരത്തില്‍ വന്നയുടനെയാണ് പുതിയ ഡി.ജി.പിയെ നിയമിച്ചത്. ഇക്കാര്യം പറയാന്‍ എന്തിന് അദ്ദേഹം രണ്ടരവര്‍ഷം കാത്തിരുന്നു. ഇന്ന് െപാലീസ് സേനയിെല സീനിയര്‍ ഉദ്യോഗസ്ഥരെ എടുത്താല്‍ ആ സ്ഥാനത്തിന് സർവഥാ യോഗ്യൻ ബെഹ്റയാണ്. യഥാർഥത്തില്‍ ഇരുത്തേണ്ടയാള് ശബരിമലയില്‍ പോയി താഴെയിറങ്ങിയിട്ട് എന്തു പറെഞ്ഞന്ന് എല്ലാവരും കേട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.