തിരുവനന്തപുരം: തെറ്റായ ഒാഫറുകൾ പറഞ്ഞ് മാളുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് വ്യക്തമായ പരാതി ലഭിച്ചാൽ ഉപഭോക്തൃ നിയമപ്രകാരം നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യവസ്ഥകൾ പൂർത്തിയാക്കിെയന്ന് പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഷോപ്പിങ് മാളുകൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നത്. അഗ്നിശമനസേനയിൽനിന്ന് നിരാക്ഷേപപത്രവും വേണം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ അനുമതി നിർത്തിവെക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുെണ്ടന്നും ഇ.എസ്. ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ഉപഭോക്താവിനും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മനുഷ്യാവകാശ ലംഘനങ്ങളോ പരാതികളോ ഉണ്ടെങ്കിൽ നടപടി എടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. രഹസ്യമായി പൊലീസിനെ അറിയിക്കാൻ പരാതിെപ്പട്ടികൾ എല്ലാവർക്കും കാണത്തക്കവിധം സ്ഥാപിക്കാനും ലഭിക്കുന്ന പരാതികൾ എല്ലാ ദിവസവും പരിശോധിച്ച് നടപടിക്കും നിർദേശിച്ചു.
മാളുകളിലെ സി.സി.ടി.വി, പ്രാഥമിക സൗകര്യങ്ങൾ എന്നിവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർദേശിച്ചു. മാളുകളിലും-ഹൈപ്പർ മാർക്കറ്റുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാൽ നടപടി എടുക്കും. തിരുവനന്തപുരത്തെ മാളുകളിൽ എ.സി പ്രവർത്തിക്കാത്തത് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.