പൗരന്മാരുടെ മേൽ കുതിരകയറാൻ പൊലീസിനെ അനുവദിക്കില്ല -പിണറായി

കണ്ണൂർ: പൗരന്മാരുടെ മേൽ കുതിരകയറാൻ ചില പൊലീസുകാർ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച സി.സി.ടി.വി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധർമം. പൊലീസിനെ നവീകരിക്കാനും മര്യാദയില്ലാത്തവരെ മര്യാദ പഠിപ്പിക്കാനും കൂടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

പൗരൻമാരുടെ അവകാശത്തിൻമേൽ ചില പൊലീസുകാർ കുതിരകയറുന്നു. ഇത്തരം പൊലീസുകാർ സേനക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ്. കൊലക്കുറ്റത്തിനുവരെ പൊലീസുകാർക്കെതിരെ കേസെടുക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - pinarayi warns police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.