വി.എസിന്​ പിറന്നാൾ ആശംസ നേർന്ന്​ പിണറായി; പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമെന്ന്​

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാന്ദന്​ പിറന്നാൾ ആശംസ നേർന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ പിണറായി വിജയൻ ആശംസ നേർന്നത്​. 

ഒറ്റവരി ആശംസയും വി.എസിന്‍റെ ചിത്രവുമാണ്​ മുഖ്യമന്ത്രി പങ്കുവെച്ചത്​​. 'നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ.' -പിണറായി ഫേസ്​ബുക്കിൽ കുറിച്ചു. 

ഇന്ന്​ വി.എസിന്‍റെ 98ാം പിറന്നാളാണ്​. ആരോഗ്യ പരമായ ചെറിയ പ്രശ്​നങ്ങളുള്ളതിനാലും വി​ശ്ര​മ​ത്തി​ലായതിനാലും പിറന്നാൾ ആഘോഷങ്ങൾ കുടുംബത്തിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്​. ഡോക്​ടർമാരുടെ നിർദേശമുള്ളതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. മ​ക​ൻ അ​രു​ൺ​കു​മാ​റി​െൻറ തിരുവനന്തപുരം ബാ​ർ​ട്ട​ൺ​ഹി​ല്ലി​ലെ വീ​ട്ടി​ലാണ്​ വി.എസ്​ ഉള്ളത്​. 

Tags:    
News Summary - Pinarayi wishes VS a happy birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.