നവീൻ ബാബുവിന്റെ മരണം ഏറെ ദുഃഖകരമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണം ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭയമായി, നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത്. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുതെന്നും പിണറായി വിജയൻ പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാവരുത്. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഒരു രീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം എൽ.ഡി.എഫ്. യോ​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - Pinrayi vijayan on Naveen babu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.