പൈപ്പ് ബോംബ് കേസ്: പ്രതിയെ ഗുജറാത്തിലേക്ക്​ തിരിച്ചുകൊണ്ടുപോയി

മലപ്പുറം: വേങ്ങ​ര കൂമംകല്ല് പൈപ്പ് ബോംബ് കേസിലെ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബിനെയാണ് തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. ഗുജറാത്തിലെ സബർമതി ജയിലിലായിരുന്ന ഇയാളെ കോടതി നടപടി പൂർത്തിയാക്കിയ ശേഷം തിരിച്ചുകൊണ്ടുപോയി. ഹാജരാക്കുന്നതറിഞ്ഞ് ശുഹൈബി​​െൻറ ബന്ധുക്കൾ കോടതിയിലെത്തിയിരുന്നു.

1995ലാണ്​ കേസിനാസ്പദമായ സംഭവം. സംസ്ഥാന ഇ​േൻറണൽ സെക്യൂരിറ്റി ഇൻവെസ്​റ്റിഗേഷൻ ടീമാണ്​ (ഐ.എസ്.ഐ.ടി) കേസ​ന്വേഷിക്കുന്നത്. ഗുജറാത്ത്​ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ്​ 23നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഇ‍യാളെ അറസ്​റ്റ്​ ചെയ്തത്. 
 
Tags:    
News Summary - pipe bomb case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.