പിറവം: സുപ്രീംകോടതി വിധിയെ തുടർന്ന് പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഒാർത്തഡോക്സ് വിഭാ ഗവും തടയാനെത്തിയ യാക്കോബായ വിഭാവും തമ്മിൽ സംഘർഷം. രാവിലെ ഏഴു മണിയോടെയാണ് ഒാർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശ ിപ്പിച്ച് പ്രാർഥന നടത്താൻ പൊലീസ് സുരക്ഷയിൽ എത്തിയത്.
എന്നാൽ, ഈ നീക്കം മുന്നിൽകണ്ട് യാക്കോബായ വിഭാഗം ചൊവ്വാഴ്ച രാത്രി തന്നെ പള്ളിയിൽ തമ്പടിച്ചു. പള്ളിയുടെ പ്രധാന കവാടം പൂട്ടിയ യാക്കോബായ വിഭാഗം ഒാർത്തഡോക്സ് വിഭാഗവും പൊലീസുകാരും പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞു. പ്രായമായ സ്ത്രീകളും പുരോഹിതരും അടക്കമുള്ളവരാണ് പ്രതിഷേധിക്കുന്നത്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് എഴുന്നൂറിലേറെ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.