ലോക്​സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്​; അർഹതയുണ്ട്​ -പി.ജെ. ജോസഫ്

ഇടുക്കി: ലോക്​സഭയിലേക്ക്​ മത്സരിക്കാന്‍ താൽപര്യമുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എൽ.എ. തിങ്കളാഴ്​ച വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസുകള്‍ യോജിച്ച സാഹചര്യത്തില്‍ രണ്ടു സീറ്റ്​ വേണമെന്ന ആവശ്യം ന്യായമാണ്.

കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മുന്നിലും ഉന്നയിച്ചിട്ടുണ്ട്​. മുന്‍കാലങ്ങളില്‍ മൂന്നു സീറ്റുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടി രണ്ടായ ശേഷം ത​​െൻറ നേതൃത്വത്തിലെ കേരള കോൺഗ്രസിന്​ രണ്ട്​ പാർലമ​െൻറ്​ സീറ്റുണ്ടായിരുന്നു. മൂന്ന്​ സീറ്റ്​ കേരള കോൺഗ്രസിനു​ണ്ടായിരുന്ന ഘട്ടത്തിലും ലീഗിന്​ രണ്ട്​ സീറ്റായിരുന്നു. അതിനാല്‍ പാർട്ടിയുടെ രണ്ടു സീറ്റ്​ ആവ​ശ്യത്തെ മറ്റു പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.

രണ്ടു സീറ്റുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ആരു മത്സരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കും. കോട്ടയം സീറ്റില്‍ നിഷ ജോസ് കെ. മാണിയാണ് സ്ഥാനാർഥിയെന്ന തരത്തിലെ പ്രചാരണങ്ങള്‍ അഭ്യൂഹം മാത്രമാണ്. പാർട്ടി തീരുമാനിച്ചാൽ കോട്ടയത്ത്​ മത്സരിക്കുന്നതിനും തടസ്സമില്ല. ചൊവ്വാഴ്​ച കൊച്ചിയില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം പാര്‍ട്ടിയുടെ നിലപാടില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - PJ Joseph Kerala Congress m -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.