തിരുവനന്തപുരം: പാർട്ടി ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറഞ്ഞുവെന്ന് നിയമസഭയിൽ നടത്തിയ മാണി അനുസ്മരണ പ ്രസംഗത്തിൽ പി.ജെ. ജോസഫ് ഒാർമിപ്പിച്ചു. സഭാ ഗാലറിയിൽ ജോസ് കെ. മാണിയും ഇത് കേൾക്കുന്നുണ്ടായിരുന്നു.
മാണിസാറുമായി ഇണങ്ങിയും പിണങ്ങിയുമിരുന്നിട്ടുണ്ട്. 20 കൊല്ലക്കാലം ഞങ്ങൾ ഇടതുപക്ഷത്തായിരുന്നു. ഇടതുമുന്നണിയിൽനിന്ന് എന്തുകൊണ്ട് വിട്ടുപോകുന്നു എന്ന് താൻ പറഞ്ഞിട്ടില്ല. മാണിസാർ എന്നെ വിളിച്ച് ഒരുമിച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ചെയർമാൻ സ്ഥാനം ഞങ്ങൾക്ക് തരണം എന്ന് താൻ ആവശ്യപ്പെട്ടു.
ഒൗസേപ്പച്ചാ ഞാനല്ലേ സീനിയർ. അതുകൊണ്ട് ചെയർമാൻ സ്ഥാനം ഞാൻ വഹിക്കാം. ഒൗസേപ്പച്ചൻ വർക്കിങ് ചെയർമാൻ സ്ഥാനം വഹിക്കണം എന്ന് മാണി പറഞ്ഞു. അങ്ങനെ യോജിച്ച് മുന്നോട്ടുപോെയന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.