തൊടുപുഴ: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇളയമകന് പുറപ്പുഴ പാലത്തിനാൽ ജോമോൻ ജോസഫ് (ജോക്കുട്ടൻ -34) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോക്കുട്ടൻ ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.
മാതാവ്: ആരോഗ്യവകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടർ ഡോ. ശാന്ത. സഹോദരങ്ങൾ: അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആൻറണി ജോസഫ്. സംസ്കാരം പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിലെ കുടുംബവക കല്ലറയിൽ ശനിയാഴ്ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.