പത്തനംതിട്ട: പാർട്ടിയിൽ യുവാക്കൾ മാത്രം പോര, പരിചയസമ്പത്തുള്ളവരും വേണമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞതനുസരിച്ചാണ് ഇതുവരെ പ്രവർത്തിച്ചത്. പാർട്ടി മാറി നിൽക്കാൻ പറഞ്ഞാൽ തയാറാകും. 20 വർഷം ബൂത്തുതലം മുതൽ പ്രവർത്തനം നടത്തിയശേഷമാണ് ആദ്യമായി മത്സരിച്ചത്.
ഇടതുപക്ഷത്തിെൻറ മണ്ഡലമായ മാവേലിക്കര പിടിച്ചെടുത്തശേഷം തുടർച്ചയായി അഞ്ചുതവണ വിജയിക്കാൻ കഴിഞ്ഞത് പാർട്ടി പ്രവർത്തനത്തിൽ ലഭിച്ച പരിചയസമ്പത്തുകൊണ്ടാണ്. ഇപ്പോൾ അഭിപ്രായം പറയുന്നവരും ചെറുപ്പത്തിൽതന്നെ എം.എൽ.എമാർ ആയവരാണ്. അവർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അവർ പറയുന്നത് അഭിപ്രായമായാണ് കണക്കാക്കുന്നത്. പാർട്ടി എന്തു തീരുമാനിച്ചാലും അനുസരിക്കാൻ ബാധ്യതയുണ്ട്. ഏതായാലും രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല. കോൺഗ്രസുകാരനായി തുടരും.
ചെങ്ങന്നൂരിലെ പരാജയം പഠിക്കേണ്ടതാണ്. ഇതിലും വലിയ പരാജയങ്ങൾ കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. ഇന്ദിര ഗാന്ധി അടക്കം തോറ്റിട്ടും കോൺഗ്രസ് നശിച്ചില്ല. ഇവിടെ പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന ഒരു പ്രേത്യക വിഭാഗം ഇത്തവണ വോട്ട് ചെയ്തില്ല. അതിെൻറ ഗുണം ഇടതുപക്ഷത്തിനു കിട്ടി. ഇത് ഒറ്റത്തവണ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്.
കോൺഗ്രസ് മുഖപ്പത്രത്തിനും കോൺഗ്രസിനെ വിമർശിക്കാൻ അവകാശമുണ്ട്. യുവാക്കൾക്കും മാധ്യമങ്ങൾക്കും അഭിപ്രായം പറയാം. എല്ലാത്തിെൻറയും ആകെത്തുകയാണ് ഹൈകമാൻഡ് പരിഗണിക്കുന്നത്. രാഷ്്ട്രീയകാര്യ സമിതി യോഗം ചേരുകയാണ്. അപ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കും. കോൺഗ്രസ് രാഷ്ട്രീയത്തെ കേരളത്തിെൻറ കാഴ്ചപ്പാടിലൂടെ മാത്രം കാണുന്നവരാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കുറ്റം പറയുന്നത്. കോൺഗ്രസിെൻറ ക്ഷീണാവസ്ഥയിൽ കേന്ദ്രത്തിൽ ഉമ്മൻ ചാണ്ടിക്ക് വലിയ സേവനം ചെയ്യാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ. കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.