ശ്യാമളക്ക്​ വീഴ്​ച പറ്റി; നിലപാടിലുറച്ച്​ പി. ജയരാജൻ

കണ്ണൂർ: ആന്തൂരിൽ പ്രവാസിവ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാ മളക്ക്​ വീഴ്​ചപറ്റിയെന്ന്​ പി. ജയരാജൻ. ത​​െൻറ ജനപ്രിയതയിൽ പാർട്ടിക്കുള്ളിൽ ആർക്കും അതൃപ്​തിവേണ്ടെന്നും പാർട ്ടിക്ക്​ അതീതനായല്ല, വിധേയനായ പ്രവർത്തനങ്ങളാണ്​ നടത്തുന്നതെന്നും പി. ജയരാജൻ പറഞ്ഞു. ഒരു വാരികക്ക്​ നൽകിയ അഭിമ ുഖത്തിലാണ്​ ഇക്കാര്യം പറയുന്നത്​.

പി.കെ. ശ്യാമളക്ക്​ തെറ്റുപറ്റിയിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നുമാണ്​ സി.പി.എം സംസ്ഥാന സമിതിയുടെ നിലപാട്​. ശ്യാമളക്ക്​ വീഴ്​ചപറ്റിയെന്ന കണ്ണൂർ ജില്ല കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സമിതി തള്ളുകയും ചെയ്​തിട്ടുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ സംസ്ഥാന സമിതിയംഗമായ പി. ജയരാജൻ ശ്യാമളക്ക്​ വീഴ്​ചപറ്റിയെന്ന്​ ആവർത്തിക്കുന്നത്​. സംസ്ഥാന സമിതി യോഗം ചേരുന്നതിനുമുമ്പ്​ നൽകിയ അഭിമുഖമാണ്​ എന്നാണ്​ വിവരം.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ വാരികയിലെ വാർത്ത വിവാദമായിട്ടും പി. ജയരാജൻ പ്രതികരിച്ചിട്ടില്ല. ​​ആന്തൂരിൽ പാർട്ടിയുടെ വിശദീകരണ പൊതുയോഗത്തിൽ പറഞ്ഞ കാര്യങ്ങളാണ്​ പി. ജയരാജൻ അഭിമുഖത്തിൽ ആവർത്തിക്കുന്നത്​. പൊതുയോഗത്തിൽ പി.കെ. ശ്യാമളയെ വേദിയിലിരുത്തി തള്ളിപ്പറഞ്ഞത്​ ശരിയായില്ലെന്ന്​ സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്​ണൻ വിമർശിച്ചിരുന്നു. വിമർശനം ആവർത്തിക്കുന്ന അഭിമുഖം വിവാദമായിട്ടും നിഷേധിക്കാതിരിക്കുന്നതിലൂടെ ​സംസ്ഥാന സമിതിയിൽ വേറിട്ട നിലപാടാണ്​ തനിക്കുള്ളതെന്ന്​ വ്യക്തമാക്കുകയാണ്​ പി. ജയരാജൻ.

പാർട്ടിയിൽ ഒതുക്ക​പ്പെടുന്നുവെന്ന ആക്ഷേപത്തിന്​ അദ്ദേഹത്തി​​െൻറ മറുപടി ഇപ്രകാരമാണ്​. ‘‘ഒരു പ്രവർത്തകനെയും ഒതുക്കാൻ സി.പി.എമ്മി​​െൻറ സംഘടനാതത്ത്വം അനുസരിച്ച്​ സാധിക്കില്ല. സി.പി.എമ്മിൽ പണ്ട്​ താൻ എന്തായിരുന്നോ അതുതന്നെയാണ്​ ഇപ്പോഴും...’’ഒരു നിക്ഷേപകനെ ​േ​​ദ്രാഹിക്കുന്ന ​നടപടി െസക്രട്ടറി, എൻജിനീയർ, ഒാവർസിയർമാർ എന്നിവർ സ്വീകരിച്ചതിനാലാണ്​ സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്​. കെട്ടിടനിർമാണചട്ടം അനുസരിച്ച്​ അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്​. എന്നാൽ, സി.പി.എമ്മി​​െൻറ ജില്ല കമ്മിറ്റി അംഗം കൂടിയായ ശ്യാമളയാണ്​ അവിടത്തെ മുനിസിപ്പൽ ചെയർ​േപഴ്​സൻ. അവർക്ക്​ ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട്​. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്​ച വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

Tags:    
News Summary - P.Jayarajan against p.k shyamala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.