കോഴിക്കോട്: പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന സൂചനയാണ് ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയിലൂടെ പുറത്തു വരുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ വാർത്ത ശരിയാണെങ്കിൽ സ്പീക്കർ പദവി രാജിവെക്കണം. രാഷ്ട്രീയത്തിന് അതീതമായി കാണുന്ന ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കർക്കെതിരെ സംശയമാണ് ഉയരുന്നതെങ്കിൽ പോലും സംശയം ഇല്ലാതാകുന്നത് വരെ പദവിയിൽ ഇരിക്കാൻ പാടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഒാഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്ന മൊഴി പ്രതികളായ സ്വപ്നയും സരിത്തുമാണ് കസ്റ്റംസ് സംഘത്തിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.