കോഴിക്കോട്: യുവജനങ്ങൾക്കും വനിതകൾക്കും ദലിതുകൾക്കും പ്രാതിനിധ്യം നൽകിയുള്ളതാണ് മുസ്ലിംലീഗ് സ്ഥാനാർഥി പട്ടികയെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ്. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വി.അബ്ദുറഹ്മാന് മുമ്പിൽ കൈവിട്ട മണ്ഡലം പിടിക്കാനായി താനൂരിലേക്കാണ് പി.കെ ഫിറോസിനെ ലീഗ് അയച്ചിരിക്കുന്നത്.
''കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പിലാക്കിയ മൂന്ന് ടേം വ്യവസ്ഥ നിയമസഭയിലും നടപ്പാക്കിയതിൽ സന്തോഷവാനാണ്. വളരെ സീനിയറായ ഏതാനുംപേർക്ക് മാത്രമാണ് ഇളവുള്ളത്. വനിത-ദലിത്-യുവജന പ്രാതിനിധ്യം കൊടുത്തു. സമൂഹത്തിലെ എല്ലാവരെയും ഉൾകൊണ്ടുള്ള ഇൻക്ലൂസീവായ ലിസ്റ്റ് ആണിത്. താനൂരിൽ മികച്ച വിജയമുണ്ടാകും. താനൂർ യു.ഡി.എഫിന്‍റെ ഉറച്ച മണ്ഡലമാണ്. കഴിഞ്ഞ തവണത്തെ തെറ്റ് പ്രവർത്തകർ തിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ 20000ത്തിലധികം ഭൂരിപക്ഷമുണ്ട്'' -പി.കെ ഫിറോസ് പ്രതികരിച്ചു.
പി.കെ ഫിറോസിന് പുറമേ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിലും സംസ്ഥാന സെക്രട്ടറിമാരിലൊരാളായ എ.കെ.എം അശ്റഫ് മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.