കണ്ണൂര്‍: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ലെന ്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത് ലീഗ് യുവജനയാത്രയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെയുള്ള സമരമാണിത്. മന്ത്രിയുടെ ചെയ്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കാമ്പയിൻ നടത്തും. വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവരുന്നുണ്ട്. മന്ത്രിക്കെതിെര കോടതിയില്‍ കേസുമായി മുന്നോട്ടുപോകും. ചില രേഖകള്‍കൂടി ലഭിക്കാനുള്ളതുകൊണ്ടാണ് കോടതിയില്‍ കേസ് നല്‍കാത്തത്. അഴിമതിക്കാരനായ മന്ത്രിയും പൊതുസമൂഹവും തമ്മിലുള്ള വിഷയമാണിത്. കേരളത്തിലെ ഓരോ പൗരനോടും ജലീല്‍ ഉത്തരം പറയേണ്ടിവരും. സംഭവം പുറത്തുവന്ന അന്നുതന്നെ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാൽതന്നെ മന്ത്രിക്ക് രാജിവെക്കേണ്ടിവരുമെന്നും ഫിറോസ് പറഞ്ഞു.
കെ.എം. ഷാജിക്കെതിരെ രാഷ്ട്രീയമര്യാദ തൊട്ടുതീണ്ടാത്ത ചിലർ നടത്തിയ ഗൂഢപദ്ധതിയാണ് ലഘുലേഖയെന്നും സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി വരുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും ഫിറോസ് പറഞ്ഞു. െതരഞ്ഞെടുപ്പ് വേളയിലൊന്നും പറയാത്ത അപവാദപ്രചാരണങ്ങൾ തോറ്റുകഴിഞ്ഞതിനുശേഷം പ്രചരിപ്പിക്കുന്നത് പൊതുപ്രവർത്തകന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനയാത്ര അക്രമരാഷ്ട്രീയത്തിനെതിരെയുള്ള സമരമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ രാഷ്ട്രീയ അക്രമം അരങ്ങേറിയത് കണ്ണൂരിലാണ്. രാഷ്ട്രീയത്തിനായി കൊല്ലുന്നത് ജനാധിപത്യത്തില്‍ ആലോചിക്കാനേ പറ്റില്ല. തനിക്കെതിരായി വരുന്നവരെ നിഷ്‌കാസനം ചെയ്യുന്ന രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.