ബന്ധുനിയമനം: പി.കെ. ഫിറോസ്​ നൽകിയ ഹരജി പിൻവലിച്ചു

കൊച്ചി: ന്യൂനപക്ഷക്ഷേമ കോർപ​േറഷനിലെ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലൻസ്​ അന്വേഷണം ആവ ശ്യപ്പെട്ട്​ മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ നൽകിയ ഹരജി പിൻവലിച്ചു. ഉചിത ​േഫാറത്തെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഹരജി പിൻവലിക്കാൻ ഉദ്ദേശിക്കുന്നതായി ചൂണ്ടിക്കാട്ടി​ ഫിറോസ്​ നൽകിയ അ​േ പക്ഷ ജസ്​റ്റിസ്​ പി. ഉബൈദ്​ അനുവദിച്ചു.

ഫിറോസ് ഇ-മെയിലായി നൽകിയ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം വ്യക്തമല്ലാത്ത സാഹചര്യത്തിൽ നടപടികൾ വേ​െണ്ടന്ന് തീരുമാനിച്ചതായി വിജിലൻസ് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. വിജിലൻസ് നിലപാടിനെതിരെ ഹരജിക്കാരൻ കീഴ്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും നേരിട്ട് ഹൈകോടതിയെ സമീപിച്ചതെന്തിനെന്നും കോടതിയും ആരാഞ്ഞു. തുടർന്നാണ്​ ഹരജി പിൻവലിക്കാൻ കഴിഞ്ഞദിവസം അപേക്ഷ നൽകിയത്​.

ബന്ധുനിയമന ആരോപണത്തില്‍ അഴിമതി തടയല്‍ നിയമപ്രകാരമുള്ള നടപടി സാധ്യമല്ലെന്ന്​ കോടതി പറഞ്ഞു. രാഷ്​ട്രീയം കളിക്കാനാണോ ഹരജിയുമായി കോടതിയിൽ എത്തിയിരിക്കുന്നതെന്ന്​ ആവർത്തിക്കുകയും ചെയ്​തു. പരാതിയില്‍ ഗൗരവമേറിയ ഒന്നുമില്ലെന്നും കോടതി പറഞ്ഞു.

ഗൗരവമേറിയ ആരോപണമാണ് പരാതിയിലുള്ളതെന്ന് ഫിറോസി​​​െൻറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോൾ എന്നിട്ടെന്തിനാണ് ഹരജി പിന്‍വലിക്കുന്നതെന്ന് കോടതി ആരാഞ്ഞു. പൊതുജന സേവക​െനതിരെ പരിശോധനയോ അന്വേഷണമോ വേണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ 17എ പ്രകാരം മുൻകൂർ അനുമതി വേണമെന്നിരിക്കെ ഹരജിക്കാരൻ അതിന്​ ശ്രമിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിൻവലിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിൽ ഹരജി തള്ളുന്നതായും കോടതി വ്യക്തമാക്കി.

ഹരജി പിൻവലിച്ചത്​ നടപടിക്രമമെന്ന്​ യൂത്ത്​ ലീഗ്
കോ​ഴി​ക്കോ​ട്​: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​െൻറ​ ബ​ന്ധു​നി​യ​മ​ന​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി പി​ൻ​വ​ലി​ച്ച​ത്​ കേ​വ​ല ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണെ​ന്ന്​ യൂ​ത്ത്​ ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി മ​ന്ത്രി ജ​ലീ​ൽ ത​​െൻറ ബ​ന്ധു​വി​നെ നി​യ​മി​ച്ച​തി​നെ​തി​രെ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചി​​ട്ടി​​ല്ലെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ത​​െൻറ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​െ​ട അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​​പ്ര​കാ​രം മ​ന്ത്രി​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​റി​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​​േ​ന്നാ എ​ന്ന്​ ഹൈ​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഇ​ത്ത​ര​മൊ​ര​പേ​ക്ഷ യൂ​ത്ത്​ ലീ​ഗ്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല.

ഹൈ​കോ​ട​തി പ്ര​ശ്​​നം ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​ട​നെ അ​നു​മ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​ക്കും ഗ​വ​ർ​ണ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മാ​കും​വ​രെ ഹൈ​കോ​ട​തി​യി​ലെ ഹ​ര​ജി​യു​മാ​യി ​മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്​ ഉ​ചി​ത​മ​ല്ലെ​ന്ന നി​യ​​മ വി​ദ​ഗ്​​ധ​രു​ടെ ഉ​പ​ദേ​ശ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്​ പി​ൻ​വ​ലി​ച്ച​ത്. സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രു​ന്ന മു​റ​ക്ക്​ കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നും ഫി​റോ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - PK Firoze- KT Jaleel- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.