മദ്യനയം: ലീഗ് സമരരംഗത്തിറങ്ങും -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ത്രീ സ്​റ്റാർ ബാറുകൾക്ക് അനുമതി നൽകാനും പഞ്ചായത്തുകൾ തോറും യഥേഷ്​ടം മദ്യശാലകൾ തുറക്കാനുമുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ നിയമപരമായും രാഷ്​ട്രീയപരമായും പോരാടുമെന്ന് മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

വിഷയത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സർക്കാറിന് ആദ്യ തിരിച്ചടിയുണ്ടാകും. മതസംഘടനകളും സാമൂഹിക-സാംസ്കാരിക സംഘടനകളും ഇതിനെതിരെ രംഗത്തിറങ്ങണം. ഇത്തരം നീക്കങ്ങൾക്ക് ലീഗ് പിന്തുണ നൽകും. ബാറുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം പഞ്ചായത്തുകളിൽനിന്ന് എടുത്തുകളഞ്ഞത്​ എന്തിനെന്ന് ഇപ്പോൾ വ്യക്തമായി.

പഞ്ചായത്തുകൾക്ക് ഇപ്പോഴും വലിയ അധികാരങ്ങളുണ്ട്. അവ തിരിച്ചറിയാൻ ഭരണസമിതികൾ ജാഗ്രത കാണിക്കണം. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

Tags:    
News Summary - pk kunhalikutty react to LDF Govt Liquor Policy -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.