ഇടത് സർക്കാറിനെതിരായ വികാരം; യു.ഡി.എഫിന്‍റെ ആത്മവിശ്വാസം കൂട്ടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ മിന്നും വിജയത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് സർക്കാറിന്‍റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിസ്മയിപ്പിക്കുന്ന വിജയമാണിത്. വിജയം യു.ഡി.എഫിന്‍റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഉമ്മൻചാണ്ടിയുടെ മരണശേഷമാണ് അദ്ദേഹം നിരപരാധിയെന്ന് ലോകം അറിഞ്ഞത്. വേദന നിറഞ്ഞ വികാരമായി ഉമ്മൻചാണ്ടി മാറി. ഉമ്മൻ ചാണ്ടി വെറുതേ വേട്ടയാടപ്പെട്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Tags:    
News Summary - PK Kunhalikutty React to Puthuppally By Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.