കൊച്ചി: കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) പ്രവർത്തനം ശക്തമാക്കാനുള്ള നീക്കത്തിനിടെ അറസ്റ്റിലായയാളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എൻ.ഐ.എ. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപവത്കരിച്ചായിരുന്നു ഐ.എസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ക്രൈസ്തവ പുരോഹിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, പ്രവർത്തനത്തിന് പണം കണ്ടെത്താൻ തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്ന് എൻ.ഐ.എ പറയുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റുമായി ചേർന്ന് പ്രവർത്തിച്ച തൃശൂർ സ്വദേശി നബീൽ അഹമ്മദ് ചെന്നൈയിൽ വെച്ച് അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമായതെന്ന് എൻ.ഐ.എ പറയുന്നു. തൃശൂർ സ്വദേശിയായ നബീൽ നേരത്തെ വിദേശത്തായിരുന്നെന്നും ഇവിടെ വെച്ചാണ് ഇസ്‌ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നും എൻ.ഐ.എ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.