നാടകകൃത്തും സി.ആർ. മഹേഷ്​ എം.എ.എൽ.എയുടെ സഹോദരനുമായ സി.ആർ. മനോജ് അന്തരിച്ചു

കൊല്ലം: പ്രഫഷനൽ നാടക രചയിതാവും നടനുമായ സി.ആർ. മനോജ്​ അന്തരിച്ചു. 45 വയസായിരുന്നു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്‍റെ സഹോദരനാണ്​. ഓച്ചിറ സരിഗ തിയറ്റേഴ്​സിലൂടെ നാടക രംഗത്തെത്തിയ മനോജ്​ 25ലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്​.

കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ. രാജശേഖരന്‍റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്​. ലക്ഷ്​മിയാണ്​ ഭാര്യ. 

Tags:    
News Summary - playwright and cr mahesh mla's brother cr manoj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.