തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം പൂർത്തിയായപ്പോൾ 37,583 മെറിറ്റ് സീറ്റുകൾ ഒഴിവ്. ഇതിൽ 14,863 എണ്ണം സയൻസിലും 10,205 എണ്ണം ഹ്യുമാനിറ്റീസിലും 12,515 എണ്ണം കൊമേഴ്സിലുമാണ്.
ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ ഇനി ഒഴിവുള്ളത് 5007 മെറിറ്റ് സീറ്റുകളാണ്. ഇതിൽ 1999 സയൻസ്, 1210 ഹ്യുമാനിറ്റീസ്, 1798 കോമേഴ്സ് സീറ്റുകളാണ്.
സ്പോർട്സ് ക്വോട്ടയിൽ ഇനി സംസ്ഥാനത്താകെ അവശേഷിക്കുന്നത് 3822 സീറ്റുകളാണ്. 4005 സീറ്റുകൾ കമ്യൂണിറ്റി ക്വോട്ടയിലും 17,564 സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയിലും അവശേഷിക്കുന്നുണ്ട്. നിശ്ചിത ഘട്ടത്തിനുശേഷം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിൽ അവശേഷിക്കുന്ന സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ മെറിറ്റ് സീറ്റുകളാക്കി പ്രവേശനം നടത്തും. അൺ എയ്ഡഡ് സ്കൂളുകളിൽ 41,712 സീറ്റുകളിലാണ് ഇനി പ്രവേശനം നടക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.