തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ രണ്ട് അലോട്ട്മെന്റ് പൂർത്തിയായിട്ടും ശേഷിക്കുന്ന 68,000 സംവരണ സീറ്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെന്റിൽ മെറിറ്റിലേക്ക് മാറ്റും. നിലവിൽ വിവിധ വിഭാഗങ്ങളിലായി 68094 സീറ്റാണ് ഒഴിവുള്ളത്. ഒഴിവുള്ള സംവരണ സീറ്റുകൾക്ക് പുറമെ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടാത്തതും നിരസിക്കുന്നതുമായ സീറ്റും മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തും. ഇതുകൂടി ചേരുന്നതോടെ മൂന്നാം അലോട്ട്മെന്റിൽ 75000 കുട്ടികൾക്കുകൂടി അലോട്ട്മെന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ സംവരണ സീറ്റ് ഒഴിവുള്ളത് എസ്.ടി വിഭാഗത്തിലാണ്; 26277. എസ്.സി വിഭാഗത്തിൽ 14582 സീറ്റും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ (ഇ.ഡബ്ല്യു.എസ്) 10395 സീറ്റുമാണ് ബാക്കി. ഇതിന് പുറമെ ഈഴവ 155, മുസ്ലിം 250, ലത്തീൻ കത്തോലിക്ക 3574, പിന്നാക്ക ക്രിസ്ത്യൻ 1240, പിന്നാക്ക ഹിന്ദു 744, ഭിന്നശേഷി 4054, കാഴ്ച പരിമിതർ 909, ഭാഷ ന്യൂനപക്ഷം 78, ധീവര 2232, വിശ്വകർമ 68, കുശവൻ 1557, കുടുംബി 2024 എന്നിങ്ങനെയാണ് ഒഴിവ്.
സ്പോർട്സ് ക്വോട്ടയിൽ ഒഴിവുള്ള സീറ്റ് സപ്ലിമെന്‍ററി ഘട്ടത്തിന് ശേഷമായിരിക്കും മെറിറ്റിലേക്ക് മാറ്റുക. ഒഴിവുള്ള എസ്.സി സീറ്റുകൾ ആദ്യം എസ്.ടി വിഭാഗത്തിനും പിന്നീട് ഒ.ഇ.സി വിഭാഗത്തിനും തുടർന്ന് എസ്.ഇ.ബി.സി വിഭാഗങ്ങൾക്കും അനുവദിക്കും. ഒഴിവുള്ള എസ്.ടി സീറ്റുകളിലേക്ക് ആദ്യം എസ്.സി വിഭാഗത്തെയാകും പരിഗണിക്കുക. പിന്നീട് ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളെയും പരിഗണിക്കും. പിന്നീടായിരിക്കും ജനറൽ സീറ്റാക്കി മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.