തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറിന് ചൊവ്വാഴ്ച രാവിലെ പത്തുമുതൽ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
സീറ്റൊഴിവുകളുടെ വിവരം www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ 'Click for Higher Secondary Admission എന്ന ലിങ്കിലൂടെ പ്രവേശിക്കുേമ്പാൾ കാണുന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തേ മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്കും സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ നൽകാം.
നിലവിൽ ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയശേഷം ടി.സി വാങ്ങിയവർക്കും സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനാകില്ല.
തെറ്റായ വിവരങ്ങൾ നൽകിയത് കാരണം പ്രവേശനം നിരസിക്കപ്പെട്ടവർക്ക് സപ്ലിമെൻററി ഘട്ടത്തിൽ അപേക്ഷ പുതുക്കാൻ അവസരമുണ്ട്. അപേക്ഷ പുതുക്കുന്ന ഘട്ടത്തിൽ ഇവർ പിഴവുകൾ തിരുത്തണം. നവംബർ ഒന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.