കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന് മാർക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. മാർക്ക് ലിസ്റ്റ് വിവാദമുണ്ടായ ജൂണ്‍ ആറിലെ ദൃശ്യങ്ങളാണ് ജില്ല ക്രൈംബ്രാഞ്ചിന് കോളജ് അധികൃതർ നൽകിയത്.
കാമ്പസിലെയും പ്രിന്‍സിപ്പലിന്‍റെ മുറിയിലെയും സി.സി ടി.വി ദൃശ്യം ക്രൈംബ്രാഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജ രേഖ ആരോപണവും ഉയര്‍ന്നത് ഒരേദിവസമായിരുന്നു. ആ ഘട്ടത്തില്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസിൽ ആരെല്ലാം വന്നുവെന്നും കോളജില്‍ നടന്ന സംഭവങ്ങള്‍ എന്തെല്ലാമെന്നുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
കോളജ് പരീക്ഷ വിഭാഗത്തിൽ പ്രവേശിച്ചവരുടെയും പ്രിൻസിപ്പലിനെ കണ്ടവരുടെയും മറ്റും വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷവിഭാഗം കമ്പ്യൂട്ടറുകളുടെ വിശദാംശവും തേടിയിട്ടുണ്ട്. ആര്‍ഷോ നൽകിയ പരാതിയില്‍ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും കോളജ് യൂനിറ്റ് പ്രസിഡന്‍റ് ഫൈസലും വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.