മലപ്പുറം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാനെതിരെ ഫാദർ തിയോഡോഷ്യസ് നടത്തിയ പരാമർശം അപക്വമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഉന്നത സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് കുഴപ്പമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. വിഴിഞ്ഞം പദ്ധതിക്ക് ലീഗും യു.ഡി.എഫും എതിരല്ല. പക്ഷേ, അതിന്‍റെ പേരിൽ പാവങ്ങൾ ബുദ്ധിമുട്ടരുത്. സമരം ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.