കണ്ണൂർ: കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വിവാദമായതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെൻറ കീഴിലുള്ള എസ്.എൻ പാർക്കിലാണ് പോക്സോ കേസിൽ പ്രതിയെ താൽക്കാലിക ജീവനക്കാരനായി നിയമിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോർപറേഷൻ മേയർ ടി.ഒ. മോഹനൻ അറിയിച്ചു.
പ്രതിയുടെ നിയമനത്തിൽ പ്രതിഷേധിച്ച് കോർപറേഷനിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. നവീകരണം പൂർത്തിയായ പാർക്കിെൻറ ഉദ്ഘാടനം നേരത്തെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. തുടർന്ന് കോവിഡ് പ്രോേട്ടാകോളിനെ തുടർന്ന് അടച്ചിട്ട പാർക്ക് വെള്ളിയാഴ്ച കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനെൻറ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.
പ്രതിയെ പാർക്കിെൻറ കെയർ ടേക്കറായാണ് കോർപറേഷൻ നിയമിച്ചിരിക്കുന്നത്. ജില്ല ആശുപത്രി പരിസരത്തുവെച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജീവനക്കാരനായി നിയമിച്ചത്. കണ്ണൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.