പോക്സോ കേസിൽ സ്ത്രീക്ക് 20 വർഷം കഠിന തടവ്

തൃശൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48കാരിക്ക്​ 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്​.

പോക്സോ നിയമം 06, 05 (എം) പ്രകാരം 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷ നിയമം 377 പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ്​ ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക അടച്ചാൽ സി.ആർ.പി.സി 357 വകുപ്പ് പ്രകാരം ഇരക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു​.

2017ലാണ് കേസിനാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്​. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.

Tags:    
News Summary - Pocso court sends Woman jail for 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.