ബ​സി​ൽ​നി​ന്ന്​ 1.68 ക​ി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ്​: സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ തേ​ടി പൊ​ലീ​സ്

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 1.68 കിലോ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. പ്രാഥമികാന്വേഷണത്തിൽ കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബസ് നിർത്തിയ സ്ഥലങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ െപാലീസ് നടപടി തുടങ്ങി. രാമനാട്ടുകരക്കും കോഴിക്കോടിനും ഇടയിൽ ആറു സ്ഥലത്താണ് ബസ് നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

കടക്കാരോട് ദൃശ്യങ്ങൾ ൈകമാറാൻ ആവശ്യപ്പെട്ടതായി കേസിെൻറ അേന്വഷണ ചുമതലയുള്ള കസബ സി.െഎ പി. പ്രമോദ് പറഞ്ഞു. ദൃശ്യങ്ങളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് െപാലീസ്. തിങ്കളാഴ്ച രാവിലെ രാമനാട്ടുകരയിൽനിന്ന് കോഴിക്കോേട്ടക്കുള്ള യാത്രക്കിടെ രാമനാട്ടുകരയിലെ മുബാറക് ജ്വല്ലറിയിലെ ജീവനക്കാരൻ അമ്പലപ്പടി പള്ളിക്കോട്ടുചാലിൽ അബ്ദുൽ ഗഫൂറിെൻറ പക്കൽനിന്നാണ് സ്വർണം നഷ്ടമായത്. 
ആഴ്ചയിൽ രണ്ടു ദിവസം അബ്ദുൽ ഗഫൂർ ഹാൾമാർക്ക് ചെയ്യാൻ സ്വർണവുമായി കോഴിക്കോെട്ടത്താറുണ്ട്. അതിനാൽ ഇദ്ദേഹത്തെ നേരേത്ത പരിചയമുള്ളയാളാണോ കവർച്ചക്കു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, സ്വർണം ഹാൾമാർക്ക് ചെയ്യാൻ കോഴിക്കോേട്ടക്ക് കൊണ്ടുപോകുന്നതിന് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന വിവരത്തെ തുടർന്ന് ഇൗ നിലക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബസിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതിനെതുടർന്ന് ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗിലാണ് അരക്കോടിയോളം രൂപ വിലവരുന്ന സ്വർണം സൂക്ഷിച്ചിരുന്നത്. സിബ് തുറന്ന് ബാഗിലെ സ്വർണമെടുത്തശേഷം ബാഗ് അടച്ചുെവക്കുകയായിരുന്നു. അബ്ദുൽ ഗഫൂർ കോഴിക്കോട് ബസിറങ്ങുേമ്പാൾ ബാഗ് എടുക്കവെയാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്. ഉടൻ കസബ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Tags:    
News Summary - polic to examine the cctv visuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.