ട്രെയിൻ യാത്രികനെ പൊലീസ് മർദിച്ചത് തെറ്റ്, ഉദ്ദേശശുദ്ധിയിൽ തെറ്റില്ല -ജില്ല പൊലീസ് മേധാവി

കണ്ണൂർ: മദ്യപിച്ച് സഹയാത്രികരോട് മോശമായി പെരുമാറിയ ട്രെയിൻ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത എ.എസ്.ഐയുടെ രീതി തെറ്റെന്ന് കണ്ണൂർ പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

എന്നാൽ, പൊലീസുകാരുടെ ഉദ്ദേശശുദ്ധിയിൽ തെറ്റില്ലെന്നും ഇയാളെ ട്രെ‍യിനിൽനിന്നും പുറത്താക്കിയ നടപടി നിയമപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി മൂന്നിനായിരുന്നു സംഭവം.

കണ്ണൂർ എക്സ്പ്രസിൽ യാത്രചെയ്തയാളെ എ.എസ്.ഐ ശാരീരികമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വാർത്തചാനലുകൾ സംപ്രേഷണം ചെയ്തതതിന്റെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി.

Tags:    
News Summary - Police action against train passenger is wrong - District Police Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.