പാലക്കാട്: ഡിപ്ലോമാറ്റിക് ബാഗേജുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തിചാർജിൽ വി.ടി. ബൽറാം എം.എൽ.എക്ക് പരിക്ക്. നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. മാർച്ച് ഉദ്ഘാടനം കഴിഞ്ഞയുടൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
പ്രതിഷേധ സമരത്തെ ചോരയിൽ മുക്കികൊല്ലാനുള്ള ശ്രമം നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നും എന്ത് പ്രകോപനത്തിെൻറ പേരിലാണ് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയതെന്നും വി.ടി. ബൽറാം ചോദിച്ചു. വനിത പൊലീസുകാരല്ലാതെ വനിത പ്രവർത്തകരെ മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തക ശിൽപ്പയെ മർദ്ദിച്ചവർക്കെതിരെ അന്വേഷണം വേണമെന്നും എം.എൽ.എ പറഞ്ഞു.
സമരക്കാരുടെ ഭാഗത്തുനിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞിട്ടില്ല. ഡിവൈ.എസ്.പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയവരെ വലിച്ചിഴക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് രാജിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. സമരത്തെ അക്രമത്തിലൂടെ നേരിട്ടാലും സമരത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.