മീഡിയവൺ എഡിറ്ററുടെ ഭാര്യക്കുനേരെ സൈബർ ആക്രമണം: പൊലീസ് കേസെടുത്തു

മരട്: ‘മീഡിയവൺ’ എഡിറ്റർ പ്രമോദ് രാമന്‍റെ ഭാര്യക്ക്​ നേരെയുള്ള സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. മരട് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഐ.പി.സി 509, കേരള പൊലീസ് ആക്ട് 200 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

പൊന്നുരുന്നി ജി.എൽ.പി.എസ് അധ്യാപിക കൂടിയായ പി. ജയലക്ഷ്മിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇവരുടെ മൊഴിയെടുത്തശേഷമാണ് കേസെടുത്തത്. ചിത്രങ്ങൾ മോർഫ് ചെയ്ത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അശ്ലീല പരാമർശം നടത്തിയെന്നുമാണ് പരാതി.

കഴിഞ്ഞ ദിവസം മീഡിയവണിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും കാമ്പയിൻ നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് എഡിറ്ററുടെ ഭാര്യക്ക് നേരെയും സൈബർ ആക്രമണം നടന്നത്. കേസ് തുടർ നടപടികൾക്കായി സൈബർ പൊലീസിന് കൈമാറും.

രണ്ടു പ്രൊഫൈലുകളിൽ നിന്നാണ് വളരെ സ്പെസിഫിക് ആയി സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റുകളും കമന്‍റുകളും വന്നതെന്ന് ‘മീഡിയവൺ’ എഡിറ്റർ പ്രമോദ് രാമൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിന്റെ വ്യക്തമായ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫലപ്രദമായ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - police registered case for cyber ​​attack against MediaOne editor's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.