തിരുവനന്തപുരം: ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് പൊലീസ്. പിഴ തുക ഇൗടാക്കുന്നതിന് നിശ്ചയിച്ച േക്വാട്ട തികക്കാൻ ജനങ്ങളെ പിഴിയുന്ന സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് വർധിപ്പിക്കണമെന്ന കർശനനിർദേശവും പൊലീസ് തലപ്പത്തുനിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ദിവസവും ഇരുപതിനായിരത്തിലധികം കേസുകളാണ് ഇൗ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്നത്. അതിൽ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് കേസുകൾ നിരവധിയുണ്ട്.
പിഴ ചുമത്തൽ വ്യാപകമാക്കിയതോടെ മാർച്ച് 25 മുതൽ സർക്കാർ ഖജനാവിലേക്കെത്തിയത് കോടികളാണ്. പുല്ലുചെത്താനും മീൻ വാങ്ങാനും പോയവരടക്കം വലിയ തുക പിഴ നൽകേണ്ടിവന്നു.
കച്ചവടക്കാരാണ് പൊലീസിെൻറ 'പെറ്റി' വേട്ടക്ക് ഇരയായവരിലേറെയും. ഒാേട്ടാ ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരും കുറവല്ല. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ മാർച്ച് 25 മുതൽ ഇന്നലെ വരെ ആറു ലക്ഷത്തിലധികം കേസുകളാണ് കോവിഡ് നിയന്ത്രണ ലംഘനത്തിന് രജിസ്റ്റർ ചെയ്തത്.
അഞ്ചേകാൽ ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്യുകയും മൂന്നര ലക്ഷത്തിലധികം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായാണ് ഒൗദ്യോഗിക കണക്കുകൾ. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രധാനമായും കേസ്. കുറഞ്ഞത് 500 രൂപയാണ് ഇവക്ക് പിഴയായി ഇൗടാക്കുന്നത്. വാഹന പരിശോധനയിലാണ് കുറ്റം കണ്ടെത്തുന്നതെങ്കിൽ പൊലീസ് ഉദ്യോഗസ്ഥെൻറ ഇഷ്ടാനുസരണം പെറ്റിത്തുക വർധിക്കും.
കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന സമ്മർദത്തിെൻറ അടിസ്ഥാനത്തിലാണ് തങ്ങൾ ഇതിന് നിർബന്ധിതരാകുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ, സർക്കാറിന് ഖജനാവിലേക്കുള്ള പ്രധാന വരുമാനമാർഗമായി 'പിഴ ഇൗടാക്കൽ' മാറിയിരിക്കുന്നെന്ന ആക്ഷേപം ശരിെവക്കുംവിധമാണ് പൊലീസിെൻറ പ്രവർത്തനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും കൂടുതൽ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടികളേറെയും.
നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായി –ഡി.ജി.പി
തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. കോവിഡ്, ട്രാഫിക് ഡ്യൂട്ടികളിലുള്ള ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ അതിരുവിട്ട് പെരുമാറാൻ പാടില്ല. സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.