തിരുവനന്തപുരം: സർക്കാറിനെ ആശയക്കുഴപ്പത്തിലാക്കി സംസ്ഥാന പൊലീസ് മേധാവി നിയമനം. ടോമിൻ ജെ. തച്ചങ്കരിയുടെ പേര് കേന്ദ്രസമിതി വെട്ടിയതാണ് പ്രതിസന്ധിക്ക് മൂലകാരണം. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണർ എസ്. അനിൽകാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി നൽകിയത്.
സുേദഷ്കുമാറിനായി വടക്കേ ഇന്ത്യൻ െഎ.പി.എസ് ലോബി രംഗത്തുണ്ട്. സുദേഷ് അല്ലെങ്കിൽ അനിൽകാന്ത് വരണമെന്നാണ് അവരുടെ താൽപര്യം. അതേസമയം ആദ്യമായി പൊലീസ് മേധാവി പരിഗണനയിലേക്ക് ഒരു സ്ത്രീയുടെ പേര് വന്ന സാഹചര്യത്തിൽ ബി. സന്ധ്യയെ ഡി.ജി.പിയാക്കണമെന്ന ആവശ്യം ഭരണമുന്നണിയിൽനിന്ന് ഉയർന്നിട്ടുണ്ട്.
സുദേഷ്കുമാറിനും ബി. സന്ധ്യക്കും എതിരായി ഉയർന്ന വിവാദങ്ങൾ അവർക്ക് സ്ഥാനം നൽകുന്നതിന് തടസ്സമായുണ്ട്. പൊലീസ് ഡ്രൈവറെ മകൾ മർദിച്ചതും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യവേ ചില കേസുകളിൽ ഉൾപ്പെട്ടതും സുദേഷ് കുമാറിെൻറ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. സുദേഷ്കുമാറിനെ ഡി.ജി.പിയാക്കുന്നതിനോട് പൊലീസ് സംഘടനകൾക്കും താൽപര്യമില്ല. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ധ്യക്കെതിരെ ആക്ഷേപമുയർന്നിരുന്നു. പ്രാദേശിക സി.പി.എമ്മിന് അവരെ ഡി.ജി.പിയാക്കുന്നതിനോട് താൽപര്യമില്ല.
നിലവിലെ ഡി.ജി.പി ലോക്നാഥ് െബഹ്റ ജൂൺ 30ന് വിരമിക്കും. അന്ന് ചേരുന്ന മന്ത്രിസഭ േയാഗം ഡി.ജി.പിയുടെ കാര്യത്തിൽ തീരുമാനവുമെടുക്കും. ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്. സി.പി.എം സെക്രേട്ടറിയറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്തതായാണ് അറിയുന്നത്. വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന എസ്. അനിൽകാന്ത് ഡി.ജി.പിയായി വരുന്നതിനോട് സി.പി.എമ്മിനും ചില ഭരണപക്ഷ പാർട്ടികൾക്കും താൽപര്യമുണ്ടെന്നാണ് വിവരം. വലിയ വിവാദങ്ങളിലൊന്നും കുടുങ്ങിയിട്ടില്ല എന്നതാണ് അദ്ദേഹത്തെ പരിഗണിക്കുന്നതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.