തേഞ്ഞിപ്പലം: സമരം കാരണം ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിൽ അകപ്പെട്ട് മണവാട്ടിയും. കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് സമരം നടത്തിയ വിദ്യാർഥികൾ കുത്തിയിരുന്നതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇതുവഴി എത്തിയ വധു സഞ്ചരിച്ച കാറും കുരുക്കിൽപെട്ടു. ഒരു കിലോമീറ്റർ അപ്പുറത്തെ കോഹിനൂറിലെ ക്രിസ്ത്യൻ പള്ളിയിൽ ആയിരുന്നു വിവാഹച്ചടങ്ങ്. മണവാട്ടി ആണെന്നറിഞ്ഞതോടെ സമരക്കാരുമായി സംസാരിച്ചു. ഇവർക്ക് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.