തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ മാപ്പുസാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ വീണ്ടും. ഉദയകുമാർ കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്നെന്നാണ് മാപ്പുസാക്ഷിയും കേസിലെ അഞ്ചാം സാക്ഷിയുമായ ഹെഡ്കോൺസ്റ്റബിൾ തങ്കമണി ബുധനാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ മൊഴിനൽകിയത്. ഇയാളുടെ മൊഴിയെടുക്കൽ കോടതി പൂർത്തിയാക്കി.
തുടർന്ന് കേസിലെ പ്രധാന സാക്ഷിയായിരുന്ന സുരേഷ്കുമാറിനെ വിസ്തരിച്ചു. എന്നാൽ, കേസിലെ മാപ്പുസാക്ഷി കൂടിയായ സുരേഷ്കുമാർ കൂറുമാറി പ്രതിഭാഗം ചേർന്നു. കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ ആളാണ് സുരേഷ്കുമാർ. പൊലീസ് സ്റ്റേഷനിൽ ഇവർ രണ്ടുപേരും ഒരുമിച്ചായിരുന്നു. അവിടെെവച്ച് പൊലീസുകാർ തങ്ങളെ കസ്റ്റഡിക്കുള്ളിൽ മർദിച്ചിരുന്നു. ഇരുമ്പുകമ്പി ഉപയോഗിച്ചിരുന്നു.
എന്നാൽ, ഇത് ചെയ്തത് കൂട്ടിൽ നിൽക്കുന്നവരാണെന്ന് പറയാൻ കഴിയില്ലെന്നും ഇയാൾ മൊഴിനൽകി. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഇയാളെ കൂറുമാറ്റിയത്. സുേരഷ്കുമാർ കേസിൽ നിർണായകമായ മൊഴി നൽകുെമന്ന് സി.ബി.ഐ കരുതിയിരുന്നു. എന്നാൽ, വിചാരണ ആരംഭിച്ച ദിവസംതന്നെ ഇയാൾ കൂറുമാറുമെന്ന സൂചന സി.ബി.ഐക്ക് ലഭിച്ചിരുന്നു. 2005 സെപ്റ്റംബർ 27ന് രാത്രി 10.30ന് ശ്രീകണ്ശ്വേരം പാർക്കിൽനിന്നാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.