അടിമാലി (ഇടുക്കി): വനം വകുപ്പിന്‍റെ ഉത്തരവ് വാങ്ങി തേക്ക് മുറിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ നാലുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിരട്ടി നടുത്തോട്ടത്തിൽ റെജി (49), മച്ചിപ്ലാവ് മറ്റത്തിൽ സജി (49), മാർക്ക മത്തായി (64), ഊന്നുകൽ പുത്തൻകുരിശ് മൂലേത്തൊട്ടിയിൽ ഷംസ് (48) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സെക്ഷൻ ഓഫിസ് പരിധിയിൽനിന്ന് തേക്ക് ഉൾപ്പെടെ രാജ മരങ്ങൾ മുറിച്ചുകടത്തിയതുമായു ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിർദേശത്തെ തുടർന്നാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കർഷകരും ചെറുകിട തടി വ്യാപാരികളും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ രാത്രി അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഹാജരാക്കി.
അതേസമയം, മരം മുറിയുമായി ബന്ധപ്പെട്ട് കർഷകരെ അറസ്റ്റ് ചെയ്യുകയില്ലെന്ന സർക്കാർ അറിയിപ്പിന് വിരുദ്ധമാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാർച്ചിൽ അടിമാലി റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും മരം മുറിക്കുന്നതിന് നിയമപരമായ പാസ് നൽകിയിരുന്നതായി അറസ്റ്റിലായവരുടെ ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.