എടക്കര (മലപ്പുറം): നിലമ്പൂര്‍ വനത്തില്‍ കേരള പൊലീസിന്‍െറ നക്സല്‍ വിരുദ്ധസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതായി വിവരം. രണ്ടുപേര്‍ മരിച്ചതായി ഉത്തരമേഖല ഐ.ജി എം.ആര്‍. അജിത്കുമാര്‍ സ്ഥിരീകരിച്ചു. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. ദേവരാജനും കാവേരിയും ആന്ധ്രക്കാരാണ്. വ്യാഴാഴ്ച രാവിലെ 11.30നും 12നുമിടയിലാണ് നിലമ്പൂര്‍ സൗത് ഡിവിഷനില്‍ കരുളായി റേഞ്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയില്‍ പൊലീസും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 20 മിനിറ്റോളം തുടര്‍ച്ചയായി വെടിവെപ്പ് നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി പടുക്ക വനമേഖല നക്സല്‍ വിരുദ്ധസേനയുടെ നിരീക്ഷണത്തിലായിരുന്നു.
പൂളപ്പൊട്ടി, കണ്ടംതരിശ് ഭാഗങ്ങളില്‍ മാവോവാദികള്‍ സ്ഥിരമായി തമ്പടിക്കാറുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ചില ആദിവാസികള്‍ സ്ഥിരമായി മാവോവാദികളുമായി ഇവിടെ സന്ധിക്കാറുണ്ടെന്ന് നിരീക്ഷണത്തില്‍ വ്യക്തമായി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിന്തുടര്‍ന്നാണ് ഓപറേഷന്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലാദ്യമായാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പടുക്ക, നെല്ലിക്കുത്ത് ഭാഗങ്ങളിലൂടെ നിലമ്പൂര്‍ സി.ഐ കെ.എം. ദേവസ്യ, പുല്‍പ്പള്ളി സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതംഗങ്ങള്‍ വീതമുള്ള രണ്ട് സംഘങ്ങളായാണ് കാട് കയറിയത്. 12 പേരാണ് മാവോവാദി സംഘത്തിലുണ്ടായിരുന്നത്. ദേവരാജനും കാവേരിയും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ചിലര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവര്‍ ചികിത്സ തേടിയത്തെുമെന്നതിനാല്‍ ആശുപത്രികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വനത്തില്‍നിന്ന് നീക്കം ചെയ്തിട്ടില്ല.
ജില്ല മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വനത്തില്‍നിന്ന് പുറത്തത്തെിക്കൂ. വെടിവെപ്പില്‍ ചിതറിയോടിയ മാവോവാദികള്‍ തിരിച്ചടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയില്‍ മാത്രമേ തുടര്‍നടപടികള്‍ നടത്താനാകൂ എന്നാണ് പൊലീസ് വിശദീകരണം.തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസ് ഓപറേഷനില്‍ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഐ.ജി എം.ആര്‍. അജിത്കുമാര്‍ തയാറായില്ല. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയും ഒപ്പമുണ്ടായിരുന്നു.രഹസ്യാന്വേഷണ വിഭാഗം എസ്.പി സുനില്‍കുമാര്‍, പി.വി. അന്‍വര്‍ എം.എല്‍.എ, നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആടലരശന്‍, സൗത് ഡി.എഫ്.ഒ കെ. സജി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.