ഫറോക്ക് സി.ഐ കൃഷ്ണൻ കെ. കാളിദാസ്, ഹാഷിഷ് ഓയിലും ഐഡ്രോപ്പും

ഇമ്മാതിരി വല്ലതും മക്കളുടെ കൈയിൽ കണ്ടാൽ അച്ഛനമ്മമാർ ഒന്ന് സൂക്ഷിച്ചോണേ, അല്ലെങ്കിൽ അവർ ഭ്രാന്തരാകും

കേരളത്തിൽ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്ന് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫറോക്ക് സി.ഐ കൃഷ്ണൻ കെ. കാളിദാസ് ആണ് ഇത്തരം എന്തെങ്കിലും യുവാക്കൾക്കിടയിൽ കണ്ടാൽ അച്ഛനമ്മമാർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

സിഗരറ്റിൽ പുരട്ടി വലിക്കുന്ന ഹാഷിഷ് ഓയിലിന്‍റെയും (വലത്ത്) ഇത് ഉപയോഗിച്ച ശേഷം കണ്ണ് ചുവക്കുന്നത് മാറ്റാൻ സഹായിക്കുന്ന ഐഡ്രോപ്പിന്‍റെയും (ഇടത്ത്) ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പരുത്തിപ്പാറ എന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്തതാണ് ഇവയെന്നും പോസ്റ്റിലുണ്ട്.

കൃഷ്ണൻ കെ. കാളിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

ഇതാ ഇമ്മാതിരി വല്ലതും നമ്മുടെ യുവാക്കൾക്കിടയിൽ കണ്ടാൽ, അല്ലേൽ ഫ്രീക്കൻസിന്‍റെ കൈവശം കണ്ടാൽ അച്ഛനമ്മമാരെ സൂക്ഷിച്ചോ. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മക്കൾ ഭ്രാന്തന്മാരാവും. അല്ലേൽ നമ്മുടെ മക്കളെ കല്ല്യാണം കഴിക്കുന്ന ചില യുവാക്കളും അത് പോലെ ആവും
(വലത് വശം: ഹാഷിഷ് ഓയിൽ -- സിഗരറ്റിൽ പുരട്ടി വലിക്കുന്നു, ഇടത് വശം: I -Boric കണ്ണ് ചുവന്നത് അച്ഛനമ്മയോ മറ്റാരെങ്കിലോ കാണും എന്നതിനാൽ കണ്ണിന്‍റെ ചുവപ്പ് മാറ്റാൻ ഒന്ന് രണ്ട് drop ഇടും അതോടെ കണ്ണിന്‍റെ ചുവപ്പ് മാറി കണ്ണുകൾ സാധാ പോലെയാവും).
എന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഹാഷിഷ് ഓയിൽ പിടിക്കുക എന്നത്. കുറച്ചാണെങ്കിലും പിടിച്ചല്ലോ.
Disadvantages........
തലച്ചോറിനെ കാർന്ന് തിന്നും, ഓക്കാനവും ഛർദ്ദിയും, വയറ്റിൽ മലബന്ധം അടിഞ്ഞു കൂടൽ, മോട്ടോർ കോർഡിനേഷൻ നഷ്ട്ടപ്പെടും, ശ്വസനം മാറി മറിയും, Heartbeat വർദ്ധിക്കും, BP കൂടും, അമിത ഉറക്കം,
Heart Attack, വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി, സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും, കുറേ കാലം ഉപയോഗിച്ചാൽ ഭ്രാന്താവും, സത്യത്തിൽ നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ട് പോകേണ്ട യുവാക്കൾ ശ്രദ്ധിക്കണം ലെ (kozhikode Feroke police station..... Paruthippara എന്ന സ്ഥലത്ത് ഇന്ന് പിടിച്ചത് )


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.