കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ പ്രതിയായ ജോളിയുടെ പരിചയക്കാരിലേക്കും അന്വേഷണം നീളുന്നതിെൻറ ഭാഗമായി ജോളിയുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെ അേന്വഷണസംഘം ചോദ്യംചെയ്തേക്കും. ജോളിയുടെ അടുത്ത സുഹൃത്തും പൊന്നാമറ്റം വീട്ടിലെ നിത്യ സന്ദർശകനുമായിരുന്ന ജോൺസണോട് കൂടത്തായിയിലെത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം തിരുപ്പൂരിൽ ജോലി ചെയ്യുകയാണ്.
റോയിയുടെ കൊലപാതകക്കേസ് അന്വേഷണം തുടങ്ങിയ ശേഷം ജോളി ഏറ്റവും കൂടുതൽ വിളിച്ചത് ജോൺസണെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോളിക്ക് സിം കാർഡ് വാങ്ങി നൽകിയത് ജോൺസണാണെന്നും ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം, ജോൺസണിെൻറ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ സ്ഥിര സന്ദർശകനായിരുന്നുവെന്ന കാര്യം ജോൺസൺ അംഗീകരിക്കുന്നുണ്ട്. ജോളിയുടെ സ്വർണം പണയംവെച്ചിട്ടുണ്ടെന്നല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ജോൺസൺ പറയുന്നു. മുമ്പ് മറ്റൊരു ബന്ധുവിന് വീട്ടുകാരറിയാതെ നൽകിയ പണം ജോളിക്കാണ് നൽകിയതെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടുകാരും നാട്ടുകാരും ആരോപണം ഉയർത്തിയത്. ഇൗ തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
തഹസിൽദാർ ജയശ്രീയുമായി ചേർന്ന് ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയ വിവരം തനിക്ക് അറിയില്ലായിരുന്നു. എന്നാൽ, ഇത് കേസായേപ്പാൾ ജയശ്രീ തന്നെ വിളിച്ച് വ്യാജരേഖയാണെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ എന്തുചെയ്യുമെന്നും ചോദിച്ചിരുന്നു. ഇതിെൻറ ശബ്ദരേഖ തെൻറ കൈയിലുണ്ട്. ഇത് അന്വേഷണ സംഘത്തെ ഏൽപിക്കും. ജയശ്രീയും ജോളിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ട്. തെൻറ വീടിനു സമീപം അവർ താമസം തുടങ്ങിയപ്പോൾ ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞാണ് തങ്ങൾ പരിചയക്കാരായത്. ജോളി നടത്തിയ കൊലപാതകവുമായോ മറ്റു വ്യാജരേഖ ചമക്കലുമായോ തനിക്ക് ബന്ധമൊന്നുമില്ലെന്നുമാണ് ജോൺസൺ മാധ്യമങ്ങേളാട് പറഞ്ഞ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.