തിരുവനന്തപുരം: യുണിവേഴ്സിറ്റി കൊളേജ് വധശ്രമകേസ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രത ിയും കാസർകോട് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്നും കേരള സർവകലാശാലയുടെ എഴുതാത്ത നാല് ബണ്ടിൽ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു. വൈകീട്ട് ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഡീഷനൽ ഷീറ്റുകളും കേരള യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്.
കോളജിലെ എം.എ വിദ്യാർഥിയായ ശിവരഞ്ജിത്ത് കോപ്പിയടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. റെയ്ഡിനിടെ ശിവരഞ്ജിത്തിെൻറ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കേരള യൂനിവേഴ്സിറ്റി സോഫ്റ്റ്ബാൾ-ബേസ്ബാൾ താരമായ ശിവരഞ്ജിത്ത് ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ സ്പോർട്സ് വെയിറ്റേജായി 13.58 മാർക്ക് ലഭിച്ചത്. എന്നാൽ വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റിൽ ക്രിത്രിമം കാണിച്ചോയെന്ന സംശയം പൊലീസിനുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് േക്വാട്ടയിലാണ് ശിവരഞ്ജിത്തും നിസാമും അഡ്മിഷൻ നേടിയത്. അതിനാൽ തന്നെ തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറിലെത്തി ഇരുവരുടെയും കായികമേഖലയിലെ ട്രാക്ക് െറക്കോഡ് അന്വേഷണസംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.