സ്ലാബുകൾക്കിടയിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിനെ രക്ഷിച്ച് പുറത്തെടുക്കുന്നു

സ്ലാബുകൾക്കിടയിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി പൊലീസുകാർ VIDEO

മാഹി: സ്ലാബുകൾക്കിടയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട പട്ടിക്കുഞ്ഞിന് പള്ളൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ രക്ഷകരായി. വെള്ളിയാഴ്ച വൈകീട്ടാണ് ചാലക്കര - പള്ളൂർ റോഡ് മേൽപാലത്തിന് കീഴിൽ ബൈപാസ് റോഡരികിലെ സ്ലാബുകൾക്കിടയിൽ പട്ടിക്കുഞ്ഞ് കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

സ്ലാബുകൾക്കിടയിൽ പരിശോധിച്ചപ്പോൾ തല കുടുങ്ങി കാലുകൾ തൂങ്ങിയ നിലയിൽ കിടന്ന് കരയുന്ന പട്ടിക്കുഞ്ഞിനെയാണ് കണ്ടത്. നാട്ടുകാരായ മുസ്തഫയും സുഹൃത്തും പട്ടിക്കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് പള്ളൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

തുടർന്ന് എ.എസ്.ഐ ടി.സോമൻ കോൺസ്റ്റബിൾ കെ.കെ. ജിജേഷ് എന്നിവരെത്തുകയും നാട്ടുകാരുടെ സഹായത്തോടെ കോൺസ്റ്റബിൾ ജിജേഷിന്റെ ഏറെ നേരത്തെ പരിശ്രമത്തിൽ യാതൊരു പോറലുമില്ലാതെ പട്ടിക്കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.

കോൺസ്റ്റബിൾ ജിജേഷും നാട്ടുകാരും ചേർന്ന് പട്ടിക്കുഞ്ഞിനെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.


Tags:    
News Summary - police rescued the puppy stuck between the slabs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.