തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ ഭാര്യയെയും മകളെയും കനകക്കുന്നിൽ വെച്ച് കണ്ടിരുന്നുവെന്ന് സാക്ഷി മൊഴി. കനകക്കുന്നിലെ ജ്യൂസ് കച്ചവടക്കാരൻ വൈശാഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഭാത നടത്തത്തിന് ശേഷം എ.ഡി.ജി.പിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്ന് നിർത്തുന്നത് കണ്ടു. പിന്നീട് റോഡിൽ വെച്ച് ബഹളം കേട്ടു. എന്നാല്‍ മര്‍ദിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈശാഖിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എ.ഡി.ജി.പിയുടെ മകൾ സ്‌നിക്ത പൊലീസ് ഡ്രൈവർ ഗവാസ്കറിനെ കനകക്കുന്നിൽ െവച്ചാണ് മർദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവാസ്കർ പരാതി നൽകുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന സാക്ഷി മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തിൽ കഴുത്തിലും തോളിലും പരിക്കേറ്റ ഗവാസ്കർ ഇപ്പോൾ ചികിത്സയിലാണ്.
സംഭവത്തിൽ എ.ഡി.ജി.പി സുദേഷ് കുമാറിനെ ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഗവാസ്കറിന്റെ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം നടെന്നങ്കിലും പൊലീസുകാരൻ വഴങ്ങാത്തതോടെ എ.ഡി.ജി.പി കുരുക്കിലായി. ഗവാസ്കറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതേ തുടർന്ന് എ.ഡി.ജി.പിയുടെ മകൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഗവാസ്കർക്കെതിരെ പരാതി നൽകുകയും ചെയ്തു. എന്നാൽ, പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ആ നീക്കം വിജയിച്ചില്ല.
അതേസമയം, കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.