കൊച്ചി: നടിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതി പൾസർ സുനിയുമായി പൊലീസ് കൊച്ചി നഗരത്തിൽ തെളിവെടുപ്പ് നടത്തി. നടിയുമായി പൾസർ സുനിയും സംഘവും കറങ്ങിയ സ്ഥലങ്ങളിലെത്തി വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നഗരത്തിലെ കാക്കനാട്, വെണ്ണല, ഗോൾഡ് സൂക്ക്, എന്നിവടങ്ങളിലായിരുന്നു തെളിവെടുപ്പ്.
നടിയെ ആക്രമിക്കുന്ന ദൃശങ്ങൾ പകർത്തി എന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ ഗോൾഡ് സൂക്കിനടുത്തുള്ള ഒാടയിൽ ഉപക്ഷേിച്ചുവെന്നാണ് പൾസർ സുനിയുടെ മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ ഒാടയിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
അതേ സമയം നടിയെ തട്ടികൊണ്ട് പോയത് ആരുടെയും നിർദ്ദേശപ്രകാരമല്ലെന്ന് സുനി പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ലക്ഷ്യമെന്നും ഒരുമാസമായി ഇതിനുള്ള ആസൂത്രണത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വ്യക്തമാക്കിയതെന്നാണ് പൊലീസ്ല്‍ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.