തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ജീവനക്കാരന് ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ഇതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റ്യൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നു മാസത്തിനകം ഭേദഗതി വരുത്തണം. സർക്കാർ നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിലവിലുണ്ട്.
കുറ്റകൃത്യങ്ങളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സർക്കാറിൽനിന്ന് ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സ്വാധീനം വഴി ജോലിയിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
സർക്കാർ സർവിസിൽ പ്രവേശിക്കുന്നയാൾ ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ മാറ്റിനിർത്തുകയെന്നതാണ് പൊതുവേ സ്വീകരിക്കുന്ന രീതി. എന്നാൽ, എയ്ഡഡ്, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിൽ ഇത്തരം നിബന്ധനകളില്ലാത്തത് പ്രശ്നങ്ങൾക്കിടയാക്കുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ ചില അധ്യാപകർ മുമ്പും കേസുകളിൽ പ്രതികളായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചിലർ സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും പ്രതികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.