തിരുവനന്തപുരം: കെ-റെയിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പൊലീസും ഉദ്യോഗസ്ഥരും നേരിടുന്ന രീതി അപലപനീയമാണെന്ന് വനിത ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ചങ്ങനാശ്ശേരിയിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുണ്ടായ കടന്നുകയറ്റം പ്രതിഷേധാർഹമാണ്.
ജനവികാരങ്ങളെയും ആശങ്കകളെയും മാനിച്ച് ചർച്ച നടത്തണം. അതിനുള്ള ജനാധിപത്യ മര്യാദ മുഖ്യമന്ത്രി കാണിക്കണം. കെ. അജിത, അലേയമ്മ വിജയൻ, ഡോ. എസ്. ശാന്തി, സരിത മോഹനൻ, ആശ ജോമിസ്, മേഴ്സി അലക്സാണ്ടർ, എസ്. ഉഷ, ഡോ. ജാസ്മിൻ മേരി ജോൺ, ഡോ. ബി. ശ്രീലത തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.