ഓൺലൈൻ ക്ലാസിന്​ വാങ്ങി നൽകിയ മൊബൈലിൽ ഗെയിം കളി; അമ്മ അറിയാതെ മക്കൾ പിൻവലിച്ചത് ലക്ഷത്തിലധികം രൂപ

ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ ബാങ്ക്​ അകൗണ്ടിൽ നിന്ന്​ പിൻവലിച്ചത്​ വൻ തുക. കോഴിക്കോട്​ സൈബർ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ടെത്തൽ. ഒരു ലക്ഷത്തിലധികം രൂപയാണ്​ ഇത്തരത്തിൽ നഷ്​ടപ്പെട്ടത്​. അകൗണ്ടിൽ നിന്ന്​ പണം നഷ്‍ടമാകുന്നതായി കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട്​ മക്കളും ബന്ധുവായ കുട്ടിയും ചേർന്നായിരുന്നു ഒാൺലൈൻ കളി. കുട്ടികളുടെ പിതാവ്​ വിദേശത്താണ്​.


ഒാൺലൈൻ ക്ലാസുകളിൽ പ​െങ്കടുക്കാനാണ്​ കുട്ടികൾക്ക്​ ഫോൺ വാങ്ങി നൽകിയതെന്ന്​ മാതാവ്​ പറയുന്നു. നിരോധിച്ച ഗെയിമായ പബ്​ജിയാണ്​ കളിച്ചിരുന്നതെന്നും പൊലീസ്​ പറഞ്ഞു. 2020ൽ ചൊക്ലിയിൽ മകൻ ഒാൺലൈൻ ഗെയിം കളിച്ചതിലൂടെ പിതാവി‍‍​െൻറ 6,12,000 രൂപ നഷ്​ടമായിരുന്നു. വീട്​ നിര്‍മാണത്തിനായി പിതാവ്​ ലോണ്‍ എടുത്തിരുന്നു. ഈ തുകയാണ്‌ അന്ന്​ നഷ്​ടമായത്​. നമ്മുടെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിച്ചേ മതിയാകൂ എന്നും ​വാർത്ത പങ്കുവച്ചുകൊണ്ട്​ പൊലീസ്​ ഒൗദ്യോഗിക ഫേസ്​ബുക്ക്​ അകൗണ്ടിൽ പറഞ്ഞു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.